ഒന്നിലധികം മലയാള ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള താരങ്ങളാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും. മലയാളിയാണെങ്കിലും നയൻതാരയെ തെന്നിന്ത്യയിലെ സൂപ്പർ നായികാ പദവിയിൽ എത്തിച്ചത് തമിഴ് സിനിമയാണ്. സത്യൻ അന്തിക്കാട്- ജയറാം ചിത്രമായ മനസ്സിനക്കരെയിലൂടെ അരങ്ങേറ്റം കുറിച്ച നയൻതാര പിന്നീട് മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, നിവിൻ പോളി എന്നിവരുടെയൊക്കെ നായികാ പദവിയലങ്കരിച്ചു. മോഹൻലാലിനൊപ്പം നാട്ടുരാജാവ് എന്ന സൂപ്പർ ഹിറ്റും വിസ്മയ തുമ്പത് എന്ന ചിത്രവുമഭിനയിച്ച നയൻതാര മമ്മൂട്ടിക്കൊപ്പം ചെയ്തത് കമൽ ഒരുക്കിയ രാപ്പകൽ, പ്രമോദ് പപ്പൻ ടീമിന്റെ തസ്‌കര വീരൻ, സിദ്ദിഖ് ഒരുക്കിയ ഭാസ്കർ ദി റാസ്കൽ, എ കെ സാജന്റെ പുതിയ നിയമം എന്നിവയാണ്. ഇപ്പോഴിതാ ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ളൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചുള്ള രസകരമായ ഒരു മുഹൂര്‍ത്തത്തിന്റെ വീഡിയോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നയൻതാരയുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു ഫോട്ടോഗ്രാഫറെ പോലെ നിന്ന് നയൻതാരയുടെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടി അതിനു ശേഷം നയന്‍താരയ്ക്ക് ഒപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയിൽ നിന്നാണ് ഈ ലൊക്കേഷൻ വീഡിയോ പുറത്തു വന്നതെന്നാണ് വിവരം. 2015 ല്‍ റിലീസ് ചെയ്ത സിദ്ദിഖ്- മമ്മൂട്ടി- നയൻതാര ചിത്രമാണ് ഭാസ്കർ ദി റാസ്കൽ. ഇത് കൂടാതെ ദിലീപ് നായകനായ സിദ്ദിഖിന്റെ ബോഡി ഗാർഡിലും നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.