ലോകം മുഴുവൻ കോവിഡ് 19 പ്രതിസന്ധിയിൽ വീടിനുള്ളിൽ അടച്ചിരിക്കുമ്പോൾ പ്രതീക്ഷ പകരുന്ന കലാ പ്രകടനങ്ങളുമായി സിനിമാ താരങ്ങളും നർത്തകരും സംഗീതജ്ഞരുമെല്ലാം മുന്നോട്ടു വരുന്നുണ്ട്. ഇപ്പോൾ തന്നെ അങ്ങനെ ഒരുപാടെണ്ണം നമ്മൾ കണ്ടും കഴിഞ്ഞു. പ്രശസ്ത നടിമാരും നർത്തകിമാരുമായ ശോഭന, ദിവ്യ ഉണ്ണി, മിയ, രചന നാരായണൻ കുട്ടി തുടങ്ങിയവരെല്ലാം ഇത്തരം വീഡിയോകളുമായി സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത മലയാള നടി മമത മോഹൻദാസും ഒരു പോപ്പുലർ ഇംഗ്ലീഷ് ഗാനത്തിന്റെ കവർ വേർഷനുമായി നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ്. കൗതുകരമായ കാര്യമെന്തെന്നാൽ, വളരെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ വീഡിയോ സോങ്ങിന് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നതു മമത മോഹൻദാസിന്റെ അച്ഛനായ മോഹൻദാസ് ആണ്. ബേർഡി ആൻഡ് റോഡ്‌സ് ടീമിന്റെ ലെറ്റ് ഇറ്റ് ഗോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കവർ വേർഷനാണ് ഇപ്പോൾ ഇവർ പുറത്തു വിട്ടിരിക്കുന്നത്. മമത മോഹൻദാസിനൊപ്പം ചേർന്ന് പ്രശസ്ത ഗായകനായ നിരഞ്ച് സുരേഷ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
മമതയുടെ അച്ഛൻ മോഹൻദാസ്, സുരേഷ് എൻ എന്നിവർ ചേർന്ന് ഷൂട്ട് ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോയുടെ ആശയവും ഇത് എഡിറ്റ് ചെയ്തിരിക്കുന്നതും ഈ ഗാനം പ്രോഗ്രാം ചെയ്തിരിക്കുന്നതും നിരഞ്ച് സുരേഷ് ആണ്. എല്ലാവരും ലോക്ക് ഡൗണിലിരിക്കുമ്പോൾ മനസ്സിൽ പ്രതീക്ഷ പകരുന്ന ഒരാശയമാണ് ഈ ഗാനത്തിലൂടെ ഇവർ മുന്നോട്ടു വെക്കുന്നത്. കഴഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് വളരെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. മമത മോഹൻദാസ് അതിമനോഹരമായി പെർഫോം ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോയിൽ നിരഞ്ച് സുരേഷ് എന്ന സംഗീതജ്ഞന്റെ സംഭാവനയും എടുത്തു പറഞ്ഞെ പറ്റൂ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.