അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ ഒരുക്കിയ ഒരു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ പ്രഗത്ഭ സംവിധായകൻ ആയിരുന്നു ലെനിൻ രാജേന്ദ്രൻ. പതിനാറോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയെടുത്ത സംവിധായക പ്രതിഭയായിരുന്നു. വിപ്ലവകരമായ ചിന്തകൾ തന്റെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുള്ള അദ്ദേഹം പുതു തലമുറയിലെ സംവിധായകർക്ക് എന്നും ഒരു പാഠപുസ്തകം ആയിരുന്നു എന്ന് വേണം പറയാൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ്.
‘വേക്കിങ് ലൈഫ്’ എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു കൊണ്ടാണ് ഗൗതം ലെനിൻ രംഗത്ത് വന്നിരിക്കുന്നത്. ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും ഈ ഗാനം രചിച്ചതും പാടിയതും ഗൗതം തന്നെയാണ്. ഗൗതം ലെനിനും ജയശങ്കറും കൂടിയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത ‘വേക്കിങ് ലൈഫ് ‘ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ ഈ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. ആസ്ട്രൽ കാർസ് എന്നാണ് ഇവരുടെ മ്യൂസിക് ബാൻഡിന്റെ പേര്. സ്റ്റീവൻ വിൽസൺ, റേഡിയോ ഹെഡ് ഫാൻസ് എന്നിവരും ഈ ഗാനമൊരുക്കുന്നതിൽ ഇവരെ സ്വാധീനിച്ചിട്ടുണ്ട്. ഗൗതം ലെനിനൊപ്പം ജയശങ്കറും ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്.
അച്ഛനെ പോലെ തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഗൗതമിനു കഴിയും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം . ഒരുപാട് നാളായി പ്രശസ്ത ക്യാമറാമാൻ ആയ മധു അമ്പാട്ടിന്റെ അസിസ്റ്റന്റ് കൂടിയാണ് ഗൗതം ലെനിൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.