വിശാല്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ലാത്തി’ ലോകമെമ്പാടും ഇന്ന് റിലീസായി. എ. വിനോദ് കുമാറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ലാത്തി അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെക്കെത്തിയത്. ഗംഭീര ആക്ഷന്‍ സീക്വന്‍സുകള്‍ നിറച്ചൊരുക്കിയ ചിത്രത്തിന്‍റെ ടീസർ നേരത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.
മുരുകൻ എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ 32-ാമത്തെ ചിത്രമാണ് ലാത്തി. സണ്‍ ടിവിയിലെ നാം ഒരുവര്‍ എന്ന ജനപ്രിയ പരിപാടിയുടെ നിര്‍മാതാക്കളായ രമണയും നന്ദയുമാണ് ലാത്തിയും നിര്‍മിച്ചിരിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്നുമാണ്.
തെലുങ്ക്-തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി സുനൈനയാണ് ചിത്രത്തില്‍ നായിക. എന്‍.ബി ശ്രീകാന്താണ് ചിത്രത്തിന്‍റെ എഡിറ്റങ് നിര്‍വഹിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബാലസുബ്രഹ്മണ്യനാണ് ചിത്രത്തിന്‍റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലാത്തിയുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
വിശാലിന്‍റെതായി ‘മാര്‍ക്ക് ആന്‍ണി’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രനാണ് സംവിധാനം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് മാര്‍ക്ക ആന്‍റണി ചിത്രീകരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംവീത സംവിധാനം. ഉമേഷ് രാജ് കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശാലിന്‍റെ മാര്‍ക്ക് ആന്‍റണി.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.