ലോക്ക് ഡൌൺ ചട്ടങ്ങളിൽ ഇളവുകൾ വന്നു തുടങ്ങിയെങ്കിലും മലയാള സിനിമ പൂർണ്ണമായി ഉണർന്നു തുടങ്ങിയിട്ടില്ല. മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ ഇപ്പോഴും തങ്ങളുടെ വീടുകളിൽ തന്നെ തുടരുകയാണ്. മലയാളത്തിലെ സൂപ്പർ താരമായ മോഹൻലാൽ ഭാര്യക്കും മകനായ പ്രണവ് മോഹൻലാലിനുമൊപ്പം ചെന്നൈയിലെ വീട്ടിലാണ്. അടുത്ത മാസം പകുതിയോടെ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്ന ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് മോഹൻലാൽ ഇനി അഭിനയിക്കാൻ പോകുന്നത്. പ്രണവ് മോഹൻലാൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം പാതി പൂർത്തിയാക്കി കാത്തിരിക്കുകയാണ്. കൊറോണ സമയത്തു ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളുമായി കേരളാ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു മോഹൻലാൽ. അതിനിടയിൽ ഈ കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹത്തിന് അറുപതു വയസ്സും തികഞ്ഞു. കേരളക്കര ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ജന്മദിന ആഘോഷത്തിനാണ് അന്ന് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. കട്ട താടിയിൽ അന്ന് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ ലുക്കും വൈറലായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പ്രണവ് മോഹൻലാലിൻറെ ഒരു സാഹസിക വീഡിയോയും മോഹൻലാലിന്റെ ഒരു വർക്ക് ഔട്ട് വീഡിയോയുമാണ്.
പാർക്കർ, ജിംനാസ്റ്റിക്‌സ്, പർവ്വതാരോഹണം എന്നിവയിൽ വിദഗ്ധ പരിശീലനം നേടിയിട്ടുള്ള പ്രണവ് മോഹൻലാൽ അത്തരത്തിലുള്ള ഒരു ആരോഹണം പരിശീലിക്കുന്ന വീഡിയോയാണ് വൈറലാവുന്നതെങ്കിൽ മോഹൻലാൽ തന്റെ വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അറുപതാം വയസ്സിലും തന്റെ ശരീരത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഈ പ്രായത്തിലും അതിസാഹസികമായ സംഘട്ടന രംഗങ്ങൾ വരെ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നതും തന്റെ മെയ് വഴക്കവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ്. എല്ലാവരോടും ആരോഗ്യത്തോടെയിരിക്കാനും ആ വീഡിയോയിലൂടെ അദ്ദേഹം പറയുന്നുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.