ഇന്നലെ വൈകുന്നേരം 7 മണിക്കാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ സോങ് റീലീസ് ചെയ്തത്. മാനത്തെ എന്ന വരിയോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 12 മണിക്കൂർ കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഈ പ്രണയ ഗാനം. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം ശ്രീനാഥ് ശിവശങ്കരൻ ആണ് ഒരുക്കിയിരിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ വർഷങ്ങൾക്കു മുൻപ് പ്രശസ്തനായ ശ്രീനാഥ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.
എലേലം പടി ഏലോ എന്ന ആദ്യ ഗാനവും, ഉണ്ണി മുകുന്ദൻ ആലപിച്ച രണ്ടാമത്തെ ഗാനവും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞതിനു ശേഷം ആണ് ഈ മൂന്നാമത്തെ ഗാനവുമായി ഒരു കുട്ടനാടൻ ബ്ലോഗ് ടീം എത്തിയത്. മികച്ച ദൃശ്യങ്ങളും കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗാനം. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അനന്ത വിഷന്റെ ബാനറിൽ മുരളീധരനും ശാന്താ മുരളിയും ചേർന്നാണ്. സെപ്റ്റംബർ മാസം പതിനാലിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സേതു തന്നെ രചിച്ച ഈ ചിത്രത്തിൽ ലക്ഷ്‌മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.