സൂപ്പർ താരം ബിജു മേനോൻ, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയത് എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ആണ് “ലളിതം സുന്ദരം” പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
കണ്ണെഴുതി പൊട്ടും തൊട്ടിനു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് “ലളിതം സുന്ദരം” എന്ന പ്രത്യേകതയും ഉണ്ട്. മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. പ്രമോദ് മോഹൻ തിരക്കഥ, സംഭാഷണങ്ങൾ എന്നിവയെഴുതിയ ഈ ചിത്രത്തിന്റെ എഡിറ്റർ ലിജോ പോളും ഇതിനു സംഗീതമൊരുക്കിയത് ബിജിബാലുമാണ്. ഇതിലെ ഒരു ഗാനം കുറച്ചു ദിവസം മുന്നേ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.