ലാല് നായകനാകുന്ന ഷാന് തുളസിധരന് ചിത്രം ഡിയര് വാപ്പിയുടെ ടീസര് പുറത്ത്. വലിയ സ്വപ്നങ്ങളോടെ ജീവിക്കുന്ന ടൈലര് ബഷീറിന്റെയും മകളുടേയും ഒരു കുഞ്ഞന് കഥയാണ് ഡിയര് വാപ്പി. ചിത്രത്തില് തുന്നല്ക്കാരന്റെ വേഷം അവതരിപ്പിക്കുന്നത് ലാലാണ്. വാപ്പിയുടെ സ്വപ്നങ്ങള് ചിറക് നല്കാന് ഉറപ്പിച്ച് മുന്നിട്ടിറങ്ങുന്ന മകളേയും ടീസറില് കാണാം. വാപ്പിയുടേയും മകളുടേയും ആത്മബന്ധം പറയുന്ന ഒരു ഫീല്ഗുഡ് ഫാമിലി ചിത്രം കൂടിയാണ് ഡിയര് വാപ്പി.
ലാലിന് പുറമെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടി അനഘ നാരായണനും നിരഞ്ജ് മണിയന്പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തലശേരി, മാഹി, മുംബൈ, മൈസൂര് എന്നിവിടങ്ങളിലായിട്ടാണ് ഡിയര് വാപ്പിയുടെ ചിത്രീകരണം പൂര്ത്തിയാക്കിയത്. കൈലാസ് മേനോന് സംഗീതം നല്കിയ ഗാനങ്ങള്ക്ക് വരികള് എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനും മനു മഞ്ജത്തും ചേര്ന്നാണ്. ചിത്രത്തിന്റെ ഛായഗ്രഹണം നിര്വഹിച്ചിരിക്കുന്നത് പാണ്ടികുമാറാണ്. ക്രൗണ് ഫിലിംസിന്റെ ബാനറില് പുറത്തിറങ്ങുന്ന ചിത്രം ഡിസംബര് 30ന് തിയേറ്ററുകളില് എത്തും.
മണിയന്പിള്ള രാജു, ജഗതീഷ്, അനു സിതാര, നിര്മല് പാലാഴി, സുനില് സുഖത, ശിവജി ഗുരുവായൂര്, രഞ്ജിത്ത് ശേഖര്, അഭിറാം, നീന കുറിപ്പ് തുടങ്ങിയവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലിജോ പോളാണ് ചിത്രസംയോജനം നിര്വഹിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.