[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അങ്ങനെയുള്ള താരങ്ങൾക്കിടയിൽ മോഹൻലാലിനെ പോലൊരാൾ കാണിച്ചത്; വീഡിയോ പങ്കു വെച്ച് സഹസംവിധായിക

മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ പുതിയ ചിത്രമാണ് ട്വൽത് മാൻ. ഒരു മിസ്റ്ററി ത്രില്ലറായൊരുക്കിയ ട്വൽത് മാൻ കഴിഞ്ഞ മാസം നേരിട്ടുള്ള ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സ്ട്രീം ചെയ്തത്. ദൃശ്യം, ദൃശ്യം 2 തുടങ്ങിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീമൊന്നിച്ച ഈ ചിത്രത്തിനും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച വമ്പൻ സ്വീകരണത്തിൽ തങ്ങളും ഏറെ സന്തുഷ്ടരാണെന്നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ടീമും ഒഫീഷ്യലായി പുറത്തു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി ജോലി ചെയ്ത രേഷ്മ ശിവകുമാർ, മോഹൻലാലിനൊപ്പം ജോലി ചെയ്‌തപ്പോഴുണ്ടായ ഒരനുഭവത്തെ കുറിച്ച്, ഒരു വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. ആ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

https://www.facebook.com/reshmasivakumar21/videos/913867349575187/

രേഷ്മ ശിവകുമാർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ” ട്വൽത് മാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞങ്ങൾ എല്ലാവരും ലാൽ സർ ജോയിൻ ചെയ്യുന്ന ദിവസം നോക്കിയിരിക്കുകയായിരുന്നു. ഇടുക്കിയിലെ തണുപ്പിലെ ഷൂട്ടിംഗിൽ കറക്റ്റ് ലാൽസാർ ജോയിൻ ചെയ്യുന്ന ദിവസം എനിക്ക് വയ്യാതെ ആയി. പിന്നീടുള്ള മൂന്നാല് ദിവസം പനി പിടിച്ച് ഹോട്ടൽ റൂമിൽ ഇരിക്കുമ്പോഴും മനസ്സ് മൊത്തം സെറ്റിലായിരുന്നു. ഒടുവിൽ കൊറോണtest നു ശേഷം നെഗറ്റീവ് റിസൾട്ട് മായി ഞാൻ വീണ്ടും സെറ്റിൽ തിരിച്ചെത്തി. അന്ന്‌ ഉണ്ണിമുകുന്ദന്റെ ബർത്ഡേയ് കൂടിയായിരുന്നു. ഷൂട്ട് ഇല്ലാഞ്ഞിട്ടും സാർ അന്ന്‌ ബർത്ത് ഡേ ആഘോഷിക്കാൻ സെറ്റിൽ എത്തി. കഴിഞ്ഞ മൂന്നു ദിവസം കാണാത്ത ഒരു പുതിയ മുഖം ആയതുകൊണ്ടായിരിക്കാം “ഇതേതാ പുതിയ ഒരാൾ” എന്ന് ചോദിച്ചു കൊണ്ട് ലാൽ സർ എന്നോട് സംസാരിച്ചു തുടങ്ങി. പിറ്റേദിവസം ഞാൻ കൊടുത continuity Costume ൽ ലാൽ സർ സെറ്റിലെത്തി. എൻറെ ആവേശം മൊത്തം ക്യാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് ലാൽ സാറുടെ അഭിനയം നേരിട്ട് കാണാം എന്നതിൽ ആയിരുന്നു. എന്നാൽ എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. ലാൽ സാർ സെറ്റിൽ എത്തിയിട്ടും ഷോട്ടിന് സമയം ആവാത്തത് കൊണ്ട് അവിടെ നടന്നുകൊണ്ടിരുന്ന മറ്റൊരു ഷോട്ടിന് ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് അസിസ്റ്റൻറ് ശരത്തിനെ സഹായിക്കുന്ന ലാൽ സർ. റെഡി ആയി വന്നിട്ട് കുറച്ചുനേരം സ്വന്തം ഷോട്ട് ആയി കാത്തു നിൽക്കേണ്ടി വന്നാൽ കൂട്ടിക്കൊണ്ടുവന്ന് അസിസ്റ്റൻറ് ഡയറക്ടറെ ചീത്ത വിളിക്കുന്ന ആർട്ടിസ്റ്റ് ഉള്ള ഈ ഇൻഡസ്ട്രിയിൽ. ഒരു പരാതിയുമില്ലാതെ എത്രനേരം വേണമെങ്കിലും കൊടുത്ത കോസ്റ്റൂമിൽ സ്വന്തം കാരവാനിൽ പോലും പോകാതെ അടുത്ത ഷോട്ട് നായി സെറ്റിൽ തന്നെ ഇരിക്കുന്ന ലാൽ സാറെ പോലെയുള്ള ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഉള്ളിൽ നിന്നും വരുന്ന ഒന്നുണ്ട് “ബഹുമാനം,” you are amazing Lal സർ”.

webdesk

Recent Posts

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

19 hours ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

19 hours ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

4 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

4 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

5 days ago

ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…

5 days ago

This website uses cookies.