സു സു സുധി വാത്മീകം എന്ന രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി നാരായണൻ നായികാ വേഷം ചെയ്തു കൊണ്ട് പുറത്തു വന്ന ഒരു പുതിയ മ്യൂസിക് വീഡിയോ ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. പ്രണയവും വിരഹവും ഇഴ ചേർത്ത് കഥ പറയുന്ന ഈ മ്യൂസിക് വീഡിയോയുടെ പേര് കുറിഞ്ഞി എന്നാണ്. നഷ്ടപ്രണയം മനസ്സിൽ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവർക്ക് ഉണർവേകുന്ന മനോഹരമായ ഒരു കാഴ്ചാനുഭവമാണ് ഈ മ്യൂസിക് വീഡിയോ സമ്മാനിക്കുന്നതെന്നു ഇത് കണ്ട ഓരോ പ്രേക്ഷകനും പറയുന്നു. ഒരു മഴ നനഞ്ഞ സുഖം, ഒപ്പം ഒരു കുളിർകാറ്റും, എന്നാണ് ഈ മ്യൂസിക് വീഡിയോ നൽകിയ അനുഭവത്തെ കുറിച്ച് പ്രേക്ഷകർ കുറിക്കുന്നത്. രഞ്ജന കെ സംവിധാനം ചെയ്തിരിക്കുന്ന ഈ മ്യൂസിക് വീഡിയോക്ക് തന്റെ മനോഹരമായ ശബ്ദത്തിലൂടെ ഭാവം പകർന്നിരിക്കുന്നത് പ്രശസ്ത ഗായകനായ നജീം അർഷാദ് ആണ്.
സോണി സെബാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ വീഡിയോയുടെ എഡിറ്റിംഗ് ബാസിദ് അൽ ഗസാലിയാണ് ചെയ്തിരിക്കുന്നത്. എം വി എൻ, ശ്രീനാഥ് കെ പി എന്നിവർ ചേർന്ന് വരികൾ എഴുതിയിരിക്കുന്ന ഇതിലെ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനീഷ് ഇന്ദിരാ വാസുദേവ് ആണ്. സ്വാതിയെ കൂടാതെ വിനയചന്ദ്രൻ, ആർ ജെ വിജയ്, സുജിത് എം ആർ എന്നിവരും അഭിനേതാക്കളായി മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നതും, ഇതിനു വരികൾ എഴുതിയ എം വി എൻ തന്നെയാണ്. യജ്ഞം, അച്ഛൻ എന്നീ പ്രൊജെക്ടുകൾ ഒരുക്കികൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത സംവിധായികയാണ് രഞ്ജന .കെ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.