ഇന്നലെ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. നിരൂപകരും ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സിനിമാലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. ഇപ്പോഴിതാ മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം പങ്കിടുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് വൈറലാവുന്നത്. പൃഥ്വിരാജ് നായകനായ ജന ഗണ മനയുടെ സക്‌സസ് മീറ്റ് കൊച്ചിയില്‍ നടപ്പോഴാണ് ഇരുവരും കുഞ്ചാക്കോ ബോബനെ കാണുന്നതും തങ്ങളുടെ അഭിനന്ദനം അറിയിച്ചതും. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ സ്നേഹ പ്രകടനം നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കുഞ്ചാക്കോ ബോബനെ എടുത്ത് പൊക്കി ഉമ്മ നൽകിയാണ് ടോവിനോ തോമസ് സ്നേഹം അറിയിച്ചതെങ്കിൽ, ന്നാ താന്‍ കേസ് കൊട് സിനിമ ഉറപ്പായും കാണുമെന്നും, ചാക്കോച്ചന്റെ ഡാന്‍സ് കാണാനെങ്കിലും സിനിമ കാണുമെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. പൃഥ്വിയും ടോവിനോയും ചേര്‍ന്ന് കുഞ്ചാക്കോ ബോബനെ സ്‌നേഹം കൊണ്ട് മൂടുന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ നടത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.