ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ സോങ് ഇന്നലെ വന്നത് മുതൽ സോഷ്യൽ മീഡിയ മുഴുവൻ ചാക്കോച്ചൻ മയമാണ്. ഇന്നലെ റിലീസ് ചെയ്ത ദേവദൂതർ പാടി ഗാനത്തിന്റെ റീമിക്‌സും അതിൽ കുഞ്ചാക്കോ ബോബൻ കാഴ്ച്ചവെച്ച നൃത്തവുമാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ആ ഗാനത്തിന്റെ വീഡിയോ ട്രെൻഡ് ആവുന്നതിനൊപ്പം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അതേ ഗാനത്തിന് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ആണ്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അതിഥിയായെത്തിയ ചാക്കോച്ചൻ ഇതേ ഗാനത്തിന് അവിടെ വേദിയിൽ നൃത്തം ചെയ്തത് കാണികൾക്ക് വിരുന്നായി. കുട്ടികളും ചാക്കോച്ചനും ഒരുമിച്ച് നൃത്തം ചെയ്തപ്പോൾ വേദിക്ക് താഴെയുള്ളവരും നൃത്തമാരംഭിച്ച കാഴ്ച്ച ഏറെ രസകരമായിരുന്നു. ഏതായാലും ബ്രണ്ണൻ കോളേജിനെ കുഞ്ചാക്കോ ബോബൻ തന്റെ നൃത്ത ചുവടുകൾ കൊണ്ട് കീഴടക്കിയ വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. 1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്കാണ് ഇപ്പോൾ സൂപ്പർ ഹിറ്റായ ഈ ഗാനം. ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനം പണ്ടാലപിച്ചത് യേശുദാസ് ആണെങ്കിൽ, റീമിക്‌സ് ആലപിച്ചത് ബിജു നാരായണനാണ്. കുഞ്ചാക്കോ ബോബൻ, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നു നിർമ്മിച്ച ന്നാ താൻ കേസ് കൊടു ആഗസ്റ്റ് 11 നു ആണ് റിലീസ് ചെയ്യുക. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവയും സൂപ്പർ ഹിറ്റായിരുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.