കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് “പദ്മിനി”. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തീയേറ്ററുകളിൽ എത്തും .
പദ്മിനിയുടെ ട്രൈലെർ ഇപ്പോൾ റീലീസ് ആയിട്ടുണ്ട്. പുറത്ത് വന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്മിനി ട്രൈലെർ ഏറെ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ.. എന്ന ഗാനത്തിനും പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു . മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചാക്കോച്ചന്റെ നായികമാരാകുന്നത്.
പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു. എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, കല-ആർഷാദ് നക്കോത്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം- സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, പി ആർ & ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഒ – എ എസ് ദിനേശ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.