പ്രശസ്ത യുവ താരം കൃഷ്ണ ശങ്കർ, ദുർഗാ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത പുതിയ ചിത്രമാണ് കുടുക്ക് 2025 . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുർഗാ കൃഷ്ണ വീണ്ടും വളരെയേറെ ഇഴുകി ചേർന്നഭിനയിക്കുന്ന രംഗങ്ങളാൽ സമൃദ്ധമാണ് ഈ ടീസർ. ഇതിലെ ഒരു ഗാനവും അതിലെ ദുർഗ്ഗയുടെ ചുംബന രംഗവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണശങ്കറും ദുർഗയും പ്രണയാർദ്രരായി അഭിനയിച്ച ‘മാരൻ മറുകിൽ ചോരും മധുരം നീയേ…’ എന്ന ഗാനമായിരുന്നു സൂപ്പർ ഹിറ്റായി മാറിയത്. അള്ള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കിയ ചിത്രമാണ് കുടുക്ക് 2025. ഒരു ത്രില്ലർ ആയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ടീസർ നമ്മുക്ക് കാണിച്ചു തരുന്നു.
പ്രേക്ഷകരിൽ ആകാംഷയും ആവേശവും ജനിപ്പിക്കാൻ ഈ ടീസറിന് സാധിച്ചിട്ടുണ്ട്. സംവിധായകൻ ബിലഹരി തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് വി കൃഷ്ണ ശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ് ആണ്. ഭൂമീ, മണികണ്ഠൻ അയ്യപ്പ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. അജു വർഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. ഏറെ ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ ഈ ചിത്രം 2025 ഇൽ നടക്കുന്ന കഥയാണ് പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.