യുവ താരം ആസിഫ് അലിയെ നായകനാക്കി പ്രശസ്ത സംവിധായകൻ സിബി മലയിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ഹേമന്ത് കുമാർ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യത്തെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കുകയും ചെയ്തിരിക്കുന്ന രഞ്ജിത്തിന്റെ ഒരു ഡയലോഗാണ് ഈ ടീസറിന്റെ ഹൈലൈറ്റ് എന്ന് പറയാം. ആസിഫ് അലി, രഞ്ജിത് എന്നിവരെയാണ് ഈ ടീസറിൽ കാണാൻ സാധിക്കുക. രാഷ്ട്രീയ ഗുണ്ട ആയി നടക്കുന്ന ഷാനു എന്നൊരു കഥാപാത്രത്തെയാണ് ആസിഫ് അലി ഇതിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസർ നമ്മുക്ക് തരുന്നത്. ആസിഫ് അലി, രഞ്ജിത് എന്നിവർക്കൊപ്പം റോഷൻ മാത്യു, നിഖില വിമൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
പ്രശാന്ത് രവീന്ദ്രൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണൻ ആണ്. കൈലാസ് മേനോൻ ഗാനങ്ങൾ ഒരുക്കിയപ്പോൾ ഇതിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് എന്ന ബാനറിൽ ആണ് രഞ്ജിത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രവും അദ്ദേഹം ഇതേ ബാനറിൽ നിർമ്മിച്ച ചിത്രമാണ്. ഒരിടവേളക്ക് ശേഷം സിബി മലയിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും കൊത്ത് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ആസിഫ് അലിക്കൊപ്പം അപൂർവ രാഗങ്ങൾ, വയലിൻ, ഉന്നം എന്നീ ചിത്രങ്ങൾക്ക് ശേഷം സിബി മലയിൽ ഒന്നിച്ച ചിത്രം കൂടിയാണ് ഇത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.