തമിഴ് സൂപ്പർ താരങ്ങളിൽ ഒരാളായ സിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഈശ്വരൻ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഒരാഴ്ച മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ രീതിയിൽ ശാരീരിക മാറ്റം വരുത്തി, ഭാരം കുറച്ചു കൂടുതൽ യുവത്വം തുളുമ്പുന്ന ലുക്കിലാണ് ഈ ചിത്രത്തിൽ സിമ്പു പ്രത്യക്ഷപ്പെടുന്നത്. ഇതിനു വേണ്ടി അദ്ദേഹം നടത്തിയ മേക് ഓവറിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് സിമ്പു. സിനിമയുടെ ചിത്രീകരണത്തിനിടെ പാമ്പിനെ പിടിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി ശരിക്കുമുള്ള പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പാമ്പിനെയാണെന്ന് തെളിഞ്ഞാല്‍ വന്യജീവിസംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെടും. സിമ്പു പാമ്പിനെ പിടിച്ചു ചാക്കിൽ ഇടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
താരം മരത്തില്‍ നിന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വേറെ രണ്ടു പേരെ കൂടി ഈ വീഡിയോയിൽ സിമ്പുവിനൊപ്പം കാണാൻ സാധിക്കും. ഈ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ സിമ്പുവിനെതിരെ വനം വകുപ്പിന് പരാതി നൽകിക്കഴിഞ്ഞു. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും അവർ പരാതി നൽകിയിട്ടുണ്ട്. സിമ്പുവിനെ നായകനാക്കി സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈശ്വരൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന സിമ്പുവിനെയാണ് കാണാൻ സാധിക്കുക. വൈറലായ വീഡിയോയിൽ കാണുന്ന പാമ്പ് യഥാർഥമാണെന്നാണ് പരാതിക്കാർ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.