ജനപ്രിയ നായകന്റെ പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ, ഓഡിയോ സോങ്‌സ് എന്നിവ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു കഴിഞ്ഞു. തേൻ പനിമതിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും പാടിയിരിക്കുന്നത് ഹരിശങ്കറും ആണ്. വളരെ മനോഹരമായ ഒരു മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
മനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത എന്ന് പറയാം. ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. അവരുടെ മലയാളത്തിലെ ആദ്യത്തെ നിർമ്മാണ സംരംഭം ആണീ ചിത്രം. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. മമത മോഹൻദാസും പ്രിയ ആനന്ദും നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദിഖ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണൻ എന്ന് പേരുള്ള വിക്കുള്ള ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ യൂട്യൂബ് ജൂക്ബോക്സിന് വമ്പൻ പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. രണ്ടു ദിവസം മുൻപായിരുന്നു ഇതിന്റയെ ഓഡിയോ ലോഞ്ച് നടന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.