ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയൊന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടീസറും ട്രൈലെറുമെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ഇതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ യൂട്യൂബ് ജൂക്ബോക്സിന് വമ്പൻ പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഓരോ ഗാനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്നാണ്. രണ്ടു ഗാനത്തിന് രാഹുൽ രാജ് ഈണം നൽകിയപ്പോൾ മറ്റു രണ്ടു ഗാനങ്ങൾ ഒരുക്കിയത് ഗോപി സുന്ദർ ആണ്. ഹരിനാരായണൻ ആണ് നാല് ഗാനങ്ങളും രചിച്ചിരിക്കുന്നത്. ഇതിലെ ബാബുവേട്ടാ എന്ന തുടങ്ങുന്ന ഒരടിപൊളി പാട്ടു ഇപ്പോൾ തന്നെ യുവ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കോമഡിയും , കിടിലൻ ആക്ഷനും സസ്‌പെൻസും എല്ലാം നിറഞ്ഞ ചിത്രമാണ് ഇതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ബാലകൃഷ്ണൻ എന്ന വിക്കുള്ള വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസും പ്രിയ ആനന്ദും ആണ് നായികമാർ ആയി എത്തുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദു ആണ്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.