അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടമാരിൽ ഒരാളാണ്. അപ്പാനി ശരത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിർക്കൻ. ഇപ്പോൾ ഈ ചിത്രത്തിലൂടെ പിന്നണി ഗായകനായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ നടൻ. ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആണ് ഈ നടൻ ആലപിച്ചത്. മിന്നൽ മുരളിയിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ഗുരു സോമസുന്ദരമാണ് കിർക്കൻ്റെ ടൈറ്റിൽ സോംഗ് റീലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ ഗാനം ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരെയും യൂട്യൂബിൽ നിന്ന് നേടി സൂപ്പർ ഹിറ്റായി മുന്നോട്ടു പോവുകയാണ്. ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസ് നിർമ്മിച്ച ഈ ടൈറ്റിൽ ഗാനത്തിനായി സംഗീതം ഒരുക്കിയത് മണികണ്ഠൻ അയ്യപ്പയാണ്. ശ്യാം ചിത്രീകരിച്ച ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് അമൽ വ്യാസ് ആണ്.
ഹരി സാഗർ, ആർ ജെ അജീഷ് സാരംഗി എന്നിവർ വരികൾ രചിച്ച ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ജോഷാണ്. അപ്പാനി ശരത്തിനൊപ്പം മഖ്ബൂൽ സൽമാൻ, സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ലെനിൻ, എഡിറ്റ് ചെയ്തിരിക്കുന്നത് രോഹിത് വി എസ് വാരിയത് എന്നിവരാണ്. ഒരു പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. അജിത് നായരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.