കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ നടൻ ആണ് യാഷ്. കെ ജി എഫിന്റെ ആദ്യ ഭാഗം നേടിയ വമ്പൻ വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കോവിഡ് പ്രതിസന്ധി വന്നില്ലായിരുന്നെങ്കിൽ ഈ വർഷം പ്രദർശനത്തിന് എത്തേണ്ട ചിത്രമായിരുന്നു കെ ജി എഫ് 2. ഏതായാലും ഇപ്പോൾ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ യാഷ് കുറച്ചു വർഷങ്ങളായി ഈ ചിത്രത്തിലെ ലുക്കിന് വേണ്ടി കൊണ്ട് നടക്കുന്ന തന്റെ നീളമുള്ള താടി മുറിച്ചു മാറ്റിയിരിക്കുകയാണ്. കെ ജി എഫിലെ റോക്കി ഭായി എന്ന കഥാപാത്രത്തിന്റെ ലുക്കിൽ നിന്ന് താടി മുറിച്ചു കൊണ്ട് മാറുന്ന യാഷിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
കന്നഡയിൽ റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷിന് കെ ജി എഫിന് ശേഷം ഇന്ത്യ മുഴുവൻ ആരാധകരായി. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് സീരിസിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത് ആണു വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്ന കഥാപാത്രം ആയാണ് സഞ്ജയ് ദത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. യാഷിന്റെ ജന്മദിനത്തിൽ കെ ജി എഫ് 2 ന്റെ ടീസർ വരും എന്നാണ് സൂചന. ഹോമബിൾ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ റിലീസ് ചെയ്യാനാണ് പ്ലാൻ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
വീഡിയോ കടപ്പാട്: Filmy Rulz
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.