കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ ചിത്രം ആയിരുന്നു യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ 1 . ഇരുനൂറു കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും വാരിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിനാലിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിച്ചു, യൂട്യൂബിൽ റെക്കോർഡുകൾ കടപുഴക്കിയ ഇതിന്റെ ടീസറും ഇതുവരെ പുറത്തു വന്ന ഇതിന്റെ പോസ്റ്ററുകളും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകന്റെ പ്രതീക്ഷകൾ വർധിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിലെ തൂഫാൻ എന്ന ഗാനം റിലീസ് ചെയ്തു വമ്പൻ ഹിറ്റായി മാറിയത്. നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമായി കെ ജി എഫ് 2 മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഹൈപ്പിനെ ആകാശം മുട്ടിക്കുന്ന ട്രൈലെർ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത നിമിഷം മുതൽ റെക്കോർഡുകൾ കടപുഴക്കുന്ന ഈ ട്രൈലെർ ബ്രഹ്മാണ്ഡം എന്ന വാക്കിനെ പോലും കൊതിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് രോമാഞ്ചവും ആവേശവും അത്ഭുതവും നൽകുന്ന ഈ ട്രൈലെർ, ആദ്യ ഭാഗത്തേക്കാൾ ഒരുപാട് ഉയരത്തിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന പ്രതീക്ഷ കൂടിയാണ് നൽകുന്നത്. റോക്കിങ് സ്റ്റാർ യാഷ്, ബോളിവുഡ് താരം സഞ്ജയ് ദത് എന്നിവരുടെ ഗംഭീര പ്രകടനമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്രുറും എഡിറ്റ് ചെയ്തത് ശ്രീകാന്തും ആണ്. രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും അഭിനയിച്ച ഈ ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.