ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു കെ.ജി.എഫ് യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ ഇൻഡസ്ട്രി ഹിറ്റ് കൂടിയായിരുന്നു. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനനങ്ങളിലും വലിയ സ്വീകാരിത നേടിയ ആദ്യ കന്നഡ ചിത്രമാണ് കെ.ജി.എഫ്. കേരളത്തിലെ സിനിമ പ്രേമികളും ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. കെ.ജി. എഫിന്റെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അന്നൗൻസ് ചെയ്ത അന്ന് മുതൽ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ഉറ്റുനോക്കുന്ന ചിത്രമായി കെ.ജി.എഫ് 2 മാറി. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിൽ പ്രതിനായകനായി വേഷമിടുന്നത്. കെ.ജി.എഫിന്റെ ലൊക്കേഷൻ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
കടൽ തീരത്ത് കാറുകൾ കൊണ്ട് വളഞ്ഞു നിൽക്കുന്ന റോക്കി ഭായിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു വമ്പൻ മാസ്സ് രംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് ഇപ്പോൾ ലീക്ക് ആയിരിക്കുന്നത്. നെഞ്ചും വിരിച്ചു നിൽക്കുന്ന റോക്കി ഭായിയുടെ കൂടെ നായികയേയും കാണാൻ സാധിക്കും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഭൂരിഭാഗവും കൊറോണയുടെ മുമ്പ് തന്നെ തീർത്തിരുന്നു.
എത്രെയും പെട്ടെന്ന് ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവി ബസ്രൂറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.