ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസ് ഇല്ലാതെ നേരിട്ട് ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് ഈ ചിത്രം പുറത്തു വരിക. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർ ഹിറ്റുകൾക്കും, മേരാ നാം ഷാജി എന്ന ചിത്രത്തിനും ശേഷം നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ദിലീപ് ആലപിച്ച നാരങ്ങാ മിട്ടായി എന്ന ഗാനം, ഒരു മോഷൻ പോസ്റ്റർ, യേശുദാസ് ആലപിച്ച പുന്നാര പൂങ്കാറ്റിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എന്നിവ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന് വേണ്ടി ദിലീപ് നടത്തിയ മേക് ഓവർ വലിയ കയ്യടിയാണ് നേടുന്നത്.
ചിത്രത്തിലെ ദിലീപിന്റെ ലുക്കും വമ്പൻ ശ്രദ്ധയാണ് നേടുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന കുടുംബ ചിത്രങ്ങളുടെ പട്ടികയിൽ ദിലീപിന്റെ ഈ ചിത്രവും ഇടം പിടിക്കും എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. തമാശയും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കി ഒരുക്കിയ ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന പ്രതീക്ഷയാണ് ഈ ട്രൈലെർ നമ്മുക്ക് സമ്മാനിക്കുന്നത്. ദിലീപിനൊപ്പം ഉർവശിയും പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂർ രചിച്ച ഈ ചിത്രം ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. നാദിർഷ സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്തത് സാജനുമാണ്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.