മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ രണ്ടിന് വെളുപ്പിന് 12 മണി മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമ കണ്ട ഈ ഏറ്റവും വലിയ ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസും ഏറ്റവും വലിയ വരവേൽപ്പുമാണ് ലഭിക്കാൻ പോകുന്നത്. എണ്ണൂറിൽ അധികം ഫാൻസ് ഷോയുമായി ഈ കേരളത്തിൽ ഈ ചിത്രത്തെ ആരാധകർ വരവേൽക്കുമ്പോൾ ഗൾഫിൽ അഞ്ഞൂറിൽ അധികം പ്രീമിയർ ഷോകളാണ് നടക്കുന്നത്. ആദ്യ ദിനം ആയിരത്തി അഞ്ഞൂറിലധികം ഷോകൾ ഗൾഫിൽ മാത്രം നടക്കുമ്പോൾ കേരളത്തിൽ മൂവായിരത്തോളം ഷോകളാണ് ഈ ചിത്രം ആദ്യ ദിവസം കളിക്കുക. ലോകം മുഴുവൻ അഞ്ചു ഭാഷകളിൽ ആയി നാലായിരത്തോളം സ്‌ക്രീനുകളിൽ എത്തുന്ന മരക്കാർ 12000 ത്തിനു മുളളിൽ ഷോകൾ ആദ്യ ദിവസം കളിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഫാൻസ് ഷോകളുടെ എണ്ണത്തിലും അഡ്വാൻസ് ബുക്കിങ്ങിലും മരക്കാർ ഇപ്പോൾ തന്നെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, മരക്കാരിനെ വരവേൽക്കാൻ കേരളത്തിലെ തീയേറ്ററുകൾ ഒരുങ്ങുന്ന വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗത്തിൽ മരക്കാരിനു ലഭിക്കാൻ പോകുന്ന വരവേൽപ്പിന്റെ ഒരു സാമ്പിൾ വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. താരചക്രവർത്തിയെ വരവേൽക്കാൻ ആരാധകർ തീയേറ്റർ അണിയിച്ചൊരുക്കുന്നതും അതോടൊപ്പം അവർ ആഘോഷിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുക. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇപ്പോൾ ഇതാണ് കാണുന്നത്. ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പല സ്‌ക്രീനുകളിലും ഇപ്പോഴേ എക്ട്രാ ഷോകൾ ആഡ് ചെയ്യുകയാണ്. ആദ്യ ദിവസം കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിൽ വരെ ഇപ്പോഴേ കൂടുതൽ ഷോകൾ ആഡ് ചെയ്തു കഴിഞ്ഞു. ഏതായാലും മലയാള സിനിമയുടെ ചരിത്രത്തിൽ മരക്കാർ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം കുറിക്കപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.