രജീഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ കീടത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു ത്രില്ലറായി കഥ പറയുന്ന ഈ ചിത്രത്തിൽ, ഫോണില്‍ ശല്യപ്പെടുത്തുന്നയാളെ നേരിടുന്ന നായികയെയാണ് രജീഷ അവതരിപ്പിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയൊരുക്കിയ ഈ ട്രൈലെർ, സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ഞെട്ടിച്ചിട്ടുള്ള രജീഷ, ഒരിക്കൽ കൂടി ശ്കതമായ ഒരു സ്ത്രീകഥാപാത്രമായെത്തുന്ന ചിത്രമാണ് കീടം. ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കീടം.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാകേഷ് ധരന്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ക്രിസ്റ്റി സെബാസ്റ്റിയൻ, ഇതിനു സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ സഹനിർമ്മാതാക്കളായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി. പിള്ളയാണ്. മെയ് ഇരുപതിനാണ് കീടം തീയേറ്ററുകളിലെത്തുന്നത്. ക്യാപിറ്റൽ സ്റ്റുഡിയോസാണ് ഇ ചിത്രം പാൻ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യാൻ പോകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.