സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദാണ് നായികയായി വേഷമിടുന്നത്. ബോബി- സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇത്തിക്കര പക്കിയായി മോഹൻലാൽ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ഈ അവസരത്തിൽ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയുണ്ടായി.
കാത്തിരിപ്പിന് വിരാമമെന്നപ്പോലെ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകരെ സ്വീകരിച്ചത്. ട്രെയ്‌ലറിലെ ഓരോ ഫ്രെമുകളും സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും. ഗോപി സുന്ദറിന്റെ പഞ്ചാത്തല സംഗീതം ട്രെയ്‌ലറിൽ മികച്ചു നിന്നു. ട്രെയ്‌ലറിൽ നിവിൻ പോളിയുടെ ഇൻട്രോ രംഗവും മികച്ചതായിരുന്നു, ഹോളിവുഡ് നിലവാരമുള്ള ക്യാമറ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ട്രെയ്‌ലറിന്റെ അവസാന ഭാഗത്തിൽ മോഹൻലാലിന്റെ വരവും ആരാധകരെ ആവശത്തിലാഴ്ത്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ട്ടിച്ചിരുന്നു, എന്നാൽ ട്രെയ്‌ലർ കൂടി പുറത്തിറങ്ങിയ ശേഷം നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് ചിത്രമായിരിക്കും ‘കായംകുളം കൊച്ചുണ്ണി’ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ, സന അൽത്താഫ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രമായി 300ഓളം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.