റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഈ വരുന്ന ഒക്ടോബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഈ ചിത്രം അതേ ദിവസം തന്നെ ലോകമെമ്പാടും എത്തുമെന്നാണ് സൂചനകൾ പറയുന്നത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം തന്നെ ഗംഭീര സ്വീകരണം നേടിയെടുത്തിരുന്നു. ഇന്ന് ഏഴു മണിക്ക് ഈ ചിത്രത്തിന്റെ ഒരു പ്രീ-റിലീസ് ടീസർ കൂടെ എത്തി കഴിഞ്ഞു.
കായംകുളം കൊച്ചുണ്ണിയുടെ മാസ്സ് രംഗങ്ങൾ ഉൾപ്പെടുത്തിയ ഈ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. റിലീസിന് മുൻപ് പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന ടീസർ ആണ് എത്തിയിരിക്കുന്നത് എന്നാണ് സിനിമാ പ്രേമികളും ആരാധകരും അഭിപ്രായപ്പെടുന്നത്. നാൽപ്പത്തിയഞ്ച് കോടി രൂപ ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം അതിന്റെ തൊണ്ണൂറു സ്ഥാനമാനവും പ്രീ-റിലീസ് ബിസിനസ് വഴി നേടിയെടുത്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായ മോഹൻലാലിൻറെ അതിഥി വേഷവും നിവിൻ പോളി എന്ന യുവ സൂപ്പർ താരത്തിന്റെ സാന്നിധ്യവും ഈ ചിത്രത്തിന്റെ വിലയുയർത്തി എന്നും, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ്സ് , ഓഡിയോ, വീഡിയോ, ഓവർസീസ്, തിയേറ്റർ അവകാശം , ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ ബിസിനസ്സുകൾ നടത്തിയ കായംകുളം കൊച്ചുണ്ണി വലിയ വിജയത്തിലേക്ക് എത്തിച്ചേരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.