പ്രശസ്ത യുവ താരം സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു നാൾ മുൻപേ റിലീസ് ചെയ്യുകയും സൂപ്പർഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിനു മുൻപ് ഇതിലെ ഒരു ഗാനവും ശ്രദ്ധ നേടി. ഇപ്പോഴിതാ, ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. കായലോണ്ട് വട്ടം വരച്ചേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ഈ ഗാനം ആലപിച്ചിരിക്കുന്നത് സായി ഭദ്ര, അനാമിക പ്രകാശ്, പവനി പ്രകാശ്, ജുവാൻ ലിസബെത്ത്, ക്രിസ്റ്റ മെറിൻ എന്നിവർ ചേർന്നുമാണ്. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംങ്ങും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രകാശ് അലെക്‌സാണ്. ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിൽ എത്തുന്നത്. തിന്മക്കെതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരു പള്ളീലച്ചനായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിൻ ആണ്. നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിയോണ ലിഷോയ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും അഭിനയിക്കുന്നുണ്ട്. പറ പറ പറ പാറുപെണ്ണേ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ്, ഇതിൽ നിന്നും ആദ്യം റിലീസ് ചെയ്തു ശ്രദ്ധ നേടിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.