ബോളിവുഡിലെ സൂപ്പർ നായികയായ കത്രീന കൈഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോൺ ഭൂത്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇതൊരു ഹൊറർ കോമഡി ചിത്രമാണെന്ന സൂചനയാണ് വളരെ രസകരമായ ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാവിധ ചേരുവകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കത്രീന കൈഫ് കൂടാതെ ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുർമീത് സിങ് ആണ്. ഒരു യക്ഷി ആയാണ് ഈ ചിത്രത്തിൽ കത്രീന കൈഫ് എത്തുന്നത്. ആത്മാക്കളെ കാണാനുള്ള കഴിവുള്ള രണ്ട് യുവാക്കളായാണ് ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവർ ഇതിൽ വേഷമിട്ടിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷറോഫാണ് ഇതിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഷീബ ഛദ്ദ, മനു റിഷി, ശ്രീകാന്ത് വർമ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളി ക്യാമെറാമാനായ കെ യു മോഹനനാണ്. എക്സൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അഖ്തർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് തനിഷ്‌ക് ബാഗച്ചി, മിക്കി മക്‌ലീരി, റോച്ചക് കോഹ്ലി & റോയ് എന്നിവർ ചേർന്നാണ്. രവിശങ്കർ എ എൻ, ജെസ്‌വിന്ദർ സിങ് ബാത്ത് എന്നിവർ ചേർന്ന് രചിച്ച ഫോൺ ഭൂത് എഡിറ്റ് ചെയ്തത് മനൻ അശ്വിൻ മേഹ്തയാണ്. ഇതിനോടകം രണ്ടര കോടിയിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.