തമിഴ് യുവ താരം കാർത്തിയുടെ കരിയറിലെ ഏറ്റവും മുതലുമുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ് സർദാർ. ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് ദീപാവലി റിലീസായി എത്തുന്ന സർദാറിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഒരു വമ്പൻ മാസ്സ് സ്പൈ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളിൽ രണ്ട് കഥാപാത്രങ്ങൾക്കാണ് കാർത്തി ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത് എന്നാണ് ട്രൈലെർ നൽകുന്ന സൂചന. രണ്ടും രണ്ട് കഥാപാത്രം ആണോ ഒരേ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പുകൾ മാത്രമാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ കാർത്തി ആരാധകർ. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രമാണ് അതിലൊരെണ്ണം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാർത്തിയുടെ കഥാപാത്രം നടത്തുന്ന വേഷപ്പകർച്ചകൾ ട്രെയിലറിന്റെ ഹൈലറ്റായി മാറിയിട്ടുണ്ട്. പിഎസ് മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്തിരിക്കുന്നത്.
റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സർദാറിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവർ നായികാ വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് സർദാർ നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.