ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ നൃത്ത സംവിധായകനായ പ്രഭുദേവ ഒരിക്കൽ കൂടി ഒരു മലയാള ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം ചെയ്തിരിക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന് വേണ്ടിയാണ് പ്രഭുദേവ നൃത്ത സംവിധാനം നിർവഹിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നൃത്ത സംവിധാനത്തിലൊരുങ്ങിയ ഇതിലെ കണ്ണിലെ കണ്ണിലെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഫുൾ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വന്നിരുന്നു. അതിൽ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ കൂടി അവർ ഉൾപ്പെടുത്തിയിരുന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ, ഡോക്ടർ നൂറ അൽ മർസൂഖി എന്നിവർ ചേർന്നാണ്. അഹി അജയനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഈ മാസം റിലീസ് ചെയ്യും. ആഷിഫ് കക്കോടി രചിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ആയിഷ, ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കൃഷ്ണ ശങ്കർ, മോന, രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയവരും അഭിനയിച്ച ആയിഷക്കു വേണ്ടി ദൃശ്യങ്ങളൊരുക്കിയത് വിഷ്ണു ശർമയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.