[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇന്ത്യൻ മൈക്കൽ ജാക്ക്സനൊപ്പം ചുവട് വെച്ച് ലേഡി സൂപ്പർസ്റ്റാർ; ആയിഷയിലെ ഗാനം കാണാം

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ആയിഷ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഒക്ടോബറിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ആഷിഫ് കക്കോടി രചിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ മൈക്കൽ ജാക്സണെന്നറിയപ്പെടുന്ന നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവ നൃത്ത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വീഡിയോയിൽ മഞ്ജു വാര്യർക്ക് ചുവടുകൾ കാണിച്ചു കൊടുക്കുന്ന പ്രഭുദേവയേയും നമ്മുക്ക് കാണാൻ സാധിക്കും. കണ്ണിലെ കണ്ണിലെ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് കൂടെ ഈ വീഡിയോയുടെ ഭാഗമാണ്.

എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ, ഡോക്ടർ നൂറ അൽ മർസൂഖി എന്നിവരാണ്. അഹി അജയനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം, കൃഷ്ണ ശങ്കർ, മോന, രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രം ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിഷ്ണു ശർമയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.