[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രഭുദേവക്കൊപ്പം ചുവടു വെച്ച് മഞ്ജു വാര്യർ; ആയിഷ സോങ് ടീസർ കാണാം

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ആയിഷ അടുത്ത മാസമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആമിർ പള്ളിക്കലാണ്. ഗൾഫിലെ റാസൽ ഖൈമയിൽ ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ആയിഷയുടെ ചിത്രീകരണം കോഴിക്കോടാണ് പൂർത്തിയായത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ ആദ്യ വീഡിയോ സോങ്ങിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിലെ കണ്ണിലെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ മേക്കിങ് ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

ഈ ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന, നടനും സംവിധായകനുമായ പ്രഭുദേവയാണ്. അദ്ദേഹത്തോടൊപ്പം ചുവട് വെക്കുന്ന മഞ്ജു വാര്യരെ നമ്മുക്ക് ഈ ടീസറിൽ കാണാൻ സാധിക്കും. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ, ഡോക്ടർ നൂറ അൽ മർസൂഖി എന്നിവരാണ്. അഹി അജയനാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ, ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവർ ചേർന്നാണ് ആയിഷ നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം, കൃഷ്ണ ശങ്കർ, മോന, രാധിക, സജ്ന, പൂർണിമ, ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ് ), സറഫീന (നൈജീരിയ) സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ആഷിഫ് കക്കോടി രചിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് വിഷ്ണു ശർമയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയുമാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.