പ്രശസ്ത മലയാള താരം ടിനി ടോം നായകനും കനിഹ നായികയുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പെർഫ്യൂം. അവളുടെ സുഗന്ധം എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം പതിനെട്ടിനാണ് പെർഫ്യൂം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒരു ഫാമിലി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിന് ശേഷം പുറത്ത് വന്നത് ഇതിലെ ഒരു വീഡിയോ ഗാനമാണ്. ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിൽ കനിഹ, ടിനി ടോം എന്നിവർ വളരെ ഇഴുകി ചേർന്നാണ് അഭിനയിച്ചത്. അത്കൊണ്ട് തന്നെ വലിയ രീതിയിലാണ് ഈ ഗാനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. ശ്രീകുമാരൻ തമ്പി വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് മധുശ്രീ നാരായണനും ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടുമാണ്.
അന്തരിച്ചു പോയ പ്രതാപ് പോത്തൻ, ദേവി അജിത് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് കെ പി സുനിൽ ആണ്. മോത്തി ജേക്കബ് എന്ന നിർമ്മാതാവ് മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച പെർഫ്യൂം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്. മേല്പറഞ്ഞ ടീസർ, ഗാനം എന്നിവ കൂടാതെ നീലവാനം എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനവും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കെ എസ് ചിത്രയും സുനിൽ കുമാർ പി കെയും ചേർന്നാലപിച്ച ആ ഗാനം രചിച്ചത് അഡ്വക്കേറ്റ് ശ്രീരഞ്ജിനിയാണ്. സജിത് മേനോൻ ദൃശ്യങ്ങളൊരുക്കിയ പെർഫ്യൂം എഡിറ്റ് ചെയ്തിരിക്കുന്നത് അമൃത ലൂക്കയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.