ഉലക നായകൻ കമൽ ഹാസൻ നായകനായെത്തി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമൽ ഹാസൻ പാടിയ പത്തല പത്തല എന്ന ഗാനവും വമ്പൻ ഹിറ്റായിരുന്നു. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ആ ഗാനം രചിച്ചതും കമൽ ഹാസനാണ്. അതിലെ അദ്ദേഹത്തിന്റെ നൃത്തവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഈ അടുത്തിടെ ആ ഗാനം ഒരു കുടത്തിൽ താളം പിടിച്ചു പാടിയ തിരുമൂർത്തി എന്ന ഗായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കമൽ ഹാസൻ പാടിയത് പോലെ തന്നെ വളരെ മനോഹരമായാണ് തിരുമൂർത്തിയും ആ ഗാനം പാടിയത്. ആ വീഡിയോ കമൽ ഹാസന്റെ മുന്നിലുമെത്തി. ഇപ്പോഴിതാ പത്തല പത്തല പാടി വൈറൽ ആയ തിരുമൂർത്തിയെ നേരിൽ കണ്ട് അഭിനന്ദിക്കാനെത്തിയിരിക്കുകയാണ് ഉലക നായകൻ. അദ്ദേഹം തിരുമൂർത്തിയെ കാണാൻ ചെന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തിരുമൂർത്തിയെ നേരിൽ കണ്ട അദ്ദേഹം തിരുമൂർത്തിക്കൊപ്പം കുറച്ചു സമയം ചിലവിടുകയും ചെയ്തു. കമൽ ഹാസന്റെ മുന്നിലിരുന്നു തന്നെ ഒരു ബക്കറ്റിൽ താളം പിടിച്ചു കൊണ്ട് തിരുമൂർത്തി ആ ഗാനം മനോഹരമായി പാടി കേൾപ്പിക്കുകയും ചെയ്തു. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ തിരുമൂർത്തിയെ ചേർക്കാമെന്നും അതിനുള്ള മുഴുവൻ ചെലവുകളും താൻ വഹിക്കുമെന്നും കൂടി വാക്ക് കൊടുത്തിട്ടാണ് ഉലക നായകൻ മടങ്ങിയത്. കമൽ ഹാസന്റെ ഈ മനസ്സിന് ഇപ്പോൾ വലിയ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. കമൽ ഹാസൻ തന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന വിക്രം ഇപ്പോൾ തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. നാനൂറു കോടിയിലേക്കാണ് വിക്രത്തിന്റെ ആഗോള കളക്ഷൻ കുതിക്കുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.