കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടവുമായി ലോകം ഓരോ നിമിഷവും മുന്നോട്ടു പോകുമ്പോൾ നമ്മുടെ രാജ്യത്തും പ്രതിരോധ പ്രവർത്തനങ്ങൾ അതിശക്തമായ രീതിയിൽ തന്നെ നടക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രത്യാശ പകരുന്ന ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. അദ്ദേഹം രചിച്ച അറിവും അൻപും എന്ന ഈ ഗാനം ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജിബ്രാൻ സംഗീതം നൽകിയ ഈ ഗാനത്തിന്റെ വീഡിയോ ഇന്നാണ് റിലീസ് ചെയ്തത്. മലയാളത്തിലെ പ്രശസ്ത എഡിറ്ററും, ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾ സംവിധാനവും ചെയ്ത മഹേഷ് നാരായണൻ ആണ് ഈ സോങ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
കമൽ ഹാസന്റെ സൂപ്പർ ഹിറ്റ് ചിത്രം വിശ്വരൂപം എഡിറ്റ് ചെയ്ത മഹേഷ് നാരായണൻ അദ്ദേഹവുമായി വലിയ സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ്. ഒട്ടേറെ പ്രശസ്ത തമിഴ് ഗായകരും സംഗീത സംവിധായകരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കമൽ ഹാസനും ഈ ഗാനം ആലപിച്ചവരിൽ ഒരാളാണ്. കമൽ ഹാസൻ തന്നെ ആശയം രൂപപ്പെടുത്തി സംവിധാനം ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോക്ക് വേണ്ടി പിയാനോ വായിച്ചിരിക്കുന്നത് കുട്ടി സംഗീത മാന്ത്രികനായ ലിഡിയൻ നാദസ്വരമാണ്. കമൽ ഹാസനും ജിബ്രാനും ഒപ്പം ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജ, അനിരുദ്ധ്, ശങ്കർ മഹാദേവൻ, ബോംബെ ജയശ്രീ, സിദ് ശ്രീറാം, ദേവിശ്രീ പ്രസാദ്, സിദ്ധാർത്ഥ്, ശ്രുതി ഹാസൻ, ആൻഡ്രിയ, മുഗൻ റാവു എന്നിവരാണ്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരുപാട് പാവപ്പെട്ടവരുടെ സംഘർഷങ്ങൾ ഈ വീഡിയോയുടെ ഭാഗമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.