പ്രശസ്ത മലയാള നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കല്യാണി നടിയും മോഡലും ഒപ്പം മികച്ച നർത്തകിയുമാണ്. ഇൻസ്റ്റാഗ്രാം റീൽ വീഡിയോയിലൂടെ കല്യാണിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വൈറൽ നൃത്തവുമായി എത്തിയിരിക്കുകയാണ് ഈ താരം. മാധുരി ദിക്ഷിത് അഭിനയിച്ച ആജാ നച്ചലെ എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റായ ടൈറ്റിൽ സോങിനാണ് കല്യാണി ഇത്തവണ ചുവട് വെക്കുന്നത്. ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് കല്യാണി ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. ഏതായാലും ഇപ്പോൾ തന്നെ ഒട്ടേറെ ആരാധകരുള്ള ഈ കലാകാരി വൈകാതെ തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവായ ബിജു വി നായരിൽ ജനിച്ച മകളാണ് കല്യാണി. ബിജു വി നായരുടെ മരണ ശേഷം ബിന്ദു പണിക്കർ നടൻ സായ് കുമാറിനെ വിവാഹം കഴിച്ചിരുന്നു. ടിക് ടോക്ക് വീഡിയോകളിലൂടെ ധാരാളം ആരാധകരെ നേടിയ കല്യാണി, സായ് കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പം ചെയ്ത ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ടിക് ടോക്കില്‍ തന്നെ താരമാക്കിയത് അച്ഛനും അമ്മയുമാണെന്നാണ് കല്യാണി പറഞ്ഞിട്ടുള്ളത്. മോഡലിംഗിൽ ഏറെ സജീവമായ കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ ഫാഷൻ ഫോളോ ചെയ്യുന്ന കല്യാണി നാടൻ വസ്ത്രങ്ങളിലും മോഡേണ് വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടിയാണ്. ഡബ്സ്മാഷിലൂടെയാണ് കല്യാണി ആദ്യം ശ്രദ്ധ നേടിയത്. അതിന് ശേഷമാണ് ഈ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.