പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിഷാദ് കെ സലിം രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ കൽവത്തി ഡേയ്‌സിന്റെ മേക്കിങ് വീഡിയോ ശ്രദ്ധ നേടുകയാണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലൂടെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരിക്കലുമൊഴിവാക്കാനാവാത്ത ഒരു സ്ഥലനാമമാണ് കൽവത്തി എന്നും അതുപോലെ ടിവി, റേഡിയോ, കോസ്മെറ്റിക് ഐറ്റംസ് തുടങ്ങിയവ മലയാളികളുടെ ലൈഫിലെ പുതിയ പൊങ്ങച്ചങ്ങളായി മാറും എന്നും ലാൽ ജോസ് ഈ മേക്കിങ് വീഡിയോയിൽ പറയുന്ന ഡയലോഗുകളാണ്. വെള്ളിത്തിരയിലേക്ക് കൽവത്തിയിലെ മനോഹര കാഴ്ചകളെ എത്തിക്കുവാനുള്ള ശ്രമത്തിനിനിടയിൽ തങ്ങളോടൊപ്പം ഒരു കൈത്താങ്ങായി കൂടെ വന്ന ലാൽ ജോസ് സാറിന് കൽവത്തി ഡേയ്സ് ടീം നന്ദിയും പറയുന്നുണ്ട്. ഇതിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും ടൈറ്റിൽ പോസ്റ്ററുമെല്ലാം നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.
സിനിമയിൽ ചാൻസ് ചോദിച്ചു നടന്നവരെല്ലാം ഒരുമിച്ച് ഒരു സിനിമയെടുത്താൽ എങ്ങനെയിരിക്കും എന്ന വാക്കുകളോടെയാണ് അവർ ഇതിന്റെ ലൊക്കേഷൻ വീഡിയോ ഷെയർ ചെയ്തിരുന്നത്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ നിന്ന കുറച്ചു പുതുമുഖങ്ങളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് കൽവത്തി ഡേയ്സ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ജോമോൻ കെ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവർ ചേർന്നാണ്. ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ്, ജിബിൻ കടുത്തുസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം പ്രദർശനത്തിന് എത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.