ഒരു മലയാള ഹൃസ്വ ചിത്രം കൂടി വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കളിവഞ്ചി എന്ന് പേരുള്ള ഒരു ഹൃസ്വ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹൗസ് ബോട്ടിലെ ഈ രാത്രി അവൾ ഒരിക്കലും മറക്കില്ല എന്ന ടാഗ് ലൈനോടെയാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ പശ്‌ചാത്തലമാക്കിയാണ് ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലിയാണ് അൻപത് മിനിറ്റോളം ദൈർഖ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഒരു രണ്ടാം ഭാഗത്തിനും സ്കോപ് ഇട്ട് കൊണ്ട് അവസാനിച്ച ഈ ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്നാവശ്യപ്പെട്ട് കൊണ്ടും ഒട്ടേറെ പ്രേക്ഷകരാണ് മുന്നോട്ട് വരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം അവർക്കു ചിന്തിക്കാനുള്ള വകയും ഒപ്പമൊരു ഗംഭീര ട്വിസ്റ്റും ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
വിഷ്ണു വി ഗോപാൽ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹമാണ്. പ്രദീപ് പിള്ളയാണ് ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കളർമീൻ മീഡിയയുടെ യൂട്യൂബ് ചാനലിലാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനഞ്ച് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെയാണ് ഈ ചിത്രത്തിന് ലഭിച്ചത്. നിതീഷ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഷെറി ഷാജിയാണ്. അനീഷ് അർജുനനാണ് ഇതിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. ഒരു സിനിമ കാണുന്ന ഫീലോടെ കണ്ട് തീർക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് കളിവഞ്ചി എന്ന ഈ ഹൃസ്വ ചിത്രത്തെ ജനപ്രിയമാക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.