[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇഴുകിച്ചേർന്നഭിനയിച്ച് അനു ഇമ്മാനുവൽ; യുവാക്കൾക്ക് ഹരമാകാൻ ഉർവശിവോ രാക്ഷസിവോയിലെ പുത്തൻ ഗാനം: വീഡിയോ ഇതാ

മലയാളി താരം അനു ഇമ്മാനുവൽ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഉർവശിവോ രാക്ഷസിവോയുടെ ടീസർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന ഈ ചിത്രം, ഒരു റൊമാന്റിക് കോമഡിയായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നമുക്ക് തന്നത്. ഈ ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അനു ഇമ്മാനുവലും നായകൻ അല്ലു സിരീഷും ഇഴുകിച്ചേർന്നഭനയിച്ച ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസികിൻറ്‍റെ യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.അനു ഇമ്മാനുവൽ ഏറെ ഗ്ലാമറസായാണ് ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാലിസുന്റെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് കൃഷ്ണകാന്തും പാടിയിരിക്കുന്നത് അർമാൻ മാലിക്കുമാണ്.

അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കാർത്തിക ശ്രീനിവാസ് ആർ, ഇതിനു ക്യാമറ ചലിപ്പിച്ചത് തൻവീർ മിർ എന്നിവരാണ്. രാകേഷ് സഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ്. സുനിൽ വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചതും സംവിധായകനാണ്. അല്ലു അരവിന്ദാണ് ഉർവശിവോ രാക്ഷസിവോ അവതരിപ്പിക്കുന്നത്. സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ പിന്നീട് ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ നായികയായി മാറി. അതിനു ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് അനു കൂടുതലും അഭിനയിച്ചത്.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

7 days ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 week ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

2 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.