മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാം ട്രാൻസ്‌ജെൻഡർ വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് പാവ കഥൈകൾ എന്നാണ്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത ഇതിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ ആ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
ഇനി കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം ഒരു പക്കാ കഥൈ, പാവ കഥൈകൾ എന്നിവയാണ്. മലയാളത്തിൽ ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങൾ ചെയ്ത കാളിദാസ് നായകനായി അഭിനയിച്ചത് പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, ഹാപ്പി സർദാർ എന്നിവയാണ്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കേഴ്സ്, എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള കാളിദാസിന്റെ മലയാളം ചിത്രങ്ങൾ.
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
This website uses cookies.