സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് കാളിദാസ് ജയറാം. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് ഏവരിലും വലിയ കൗതുകം ഉണർത്തിരിക്കുകയാണ്. ഫെയ്സ് ആപ്പ് വഴി പ്രായം കുറച്ചും കുട്ടിയും ആണായി മാറിയും പെണ്ണായി മാറിയും മിക്ക സെലിബ്രിറ്റികളും ആരാധകർക്ക് കൗതുകം ഉണർത്തിയിരുന്നു. ഇപ്പോഴിതാ യുവനടൻ കാളിദാസ് ജയറാം ഫെയ്സ് ആപ്പ് വഴി വിഖ്യാത കഥാപാത്രമായ ജോക്കർ ആയി മാറിയിരിക്കുകയാണ്. 2019- ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ജോക്കറിലെ പ്രസക്തഭാഗങ്ങളിലാണ് കാളിദാസ് ജയറാം തന്റെ മുഖം മോർഫ് ചെയ്തിരിക്കുന്നത്. വോക്വിൻ ഫീനിക്സ് അനശ്വരമാക്കിയ ജോക്കർ എന്ന കഥാപാത്രത്തിനു കാളിദാസന്റെ മുഖം വന്നപ്പോൾ ആരാധകർക്ക് വലിയ കൗതുകമാണ് സമ്മാനിച്ചത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കാളിദാസനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.
https://www.instagram.com/p/CLbXaB1H4ZI/
ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം മലയാളികളുടെ മനസ്സിൽ ചെറുപ്പം മുതലേ ഇടംപിടിച്ച താരമാണ്. ഇപ്പോൾ യുവതാരനിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം സിനിമാ മേഖലയിൽ സജീവമായി തന്നെ നിൽക്കുന്നു. പൂമരം എന്ന ചിത്രത്തിലൂടെ വലിയ രീതിയിൽ കാളിദാസ് ജയറാം ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എങ്കിലും മികച്ച തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് താരം. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കുന്ന ബാക്ക് പാക്കേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് കാളിദാസന്റെ തായി പുറത്തിറങ്ങാനിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.