മോഹൻലാൽ- സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദറിലെ പുതിയ ഗാനത്തിന്റെ വീഡിയോ ഇന്നലെ റിലീസ് ചെയ്തു. എം ജി ശ്രീകുമാർ, ബിന്ദു അനിരുദ്ധൻ എന്നിവർ ചേർന്ന് ആലപിച്ച കലമാനോടിഷ്ടം കൂടാൻ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. ഒരു കല്യാണ ആഘോഷ ഗാനമായി ഒരുക്കിയിരിക്കുന്ന ഈ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ദീപക് ദേവ് സംഗീതം പകർന്നിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയാണ്. വളരെ കളർഫുൾ ആയാണ് ഈ ഗാനം സംവിധായകൻ സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ഈ ഗാനത്തിലെ മനോഹരമായ ദൃശ്യങ്ങൾ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു.
മോഹൻലാൽ, അനൂപ് മേനോൻ, ദിനേശ് പണിക്കർ, സർജാനോ ഖാലിദ്, ഗാഥാ എന്നിവർ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ഗാനത്തിൽ സർജാനോ ഖാലിദ്, ഗാഥാ എന്നിവർ മികച്ച നൃത്തച്ചുവടുകളുമായി നിറഞ്ഞു നിൽക്കുന്നു. സിദ്ദിഖ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഒരു ആക്ഷൻ ചിത്രമായി കൂടിയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന ഗാനങ്ങളും തമാശയും എല്ലാം ഉള്ളപ്പോൾ തന്നെ ആക്ഷന് ആണ് അദ്ദേഹം ഇത്തവണ പ്രാധാന്യം നൽകിയിരിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, നിർമ്മൽ പാലാഴി, സിദ്ദിഖ്, സുധി കൊല്ലം, മിർണ്ണ മേനോൻ, അബു സലിം തുടങ്ങി ഒട്ടേറെ പേർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സിദ്ദിഖിനൊപ്പം ജെൻസോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.