തെലുങ്കിലെ സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ കലാവതി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെയാണ് റിലീസ് ചെയ്തത്. ഒഫീഷ്യൽ ആയി റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ വീഡിയോ ചോരുകയും ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴിതാ, തെന്നിന്ത്യയിലെ തന്നെ പുതിയ ഒരു റെക്കോർഡ് യൂട്യൂബിൽ സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം. ഇരുപത്തിനാലു മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്ന തെന്നിന്ത്യൻ ഗാനമായി മാറിയിരിക്കുകയാണ് ഇത്. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ, സാമന്തയുടെ ഐറ്റം നമ്പർ ആയ ഓ ആണ്ടവ മാമ എന്ന ഗാനം ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഇട്ട റെക്കോർഡ് ഇരുപതു മണിക്കൂർ കൊണ്ടാണ് കലാവതി ഗാനം മറികടന്നത്. 12.4 മില്യൺ കാഴ്ചക്കാരെയാണ് ആദ്യ ഇരുപതു മണിക്കൂറു കൊണ്ട് ഈ ഗാനം നേടിയത്.
പരശുറാം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് തമൻ എസ് ആണ്. സിദ് ശ്രീറാം ആലപിച്ചിരിക്കുന്നു ഈ ഗാനം രചിച്ചിരിക്കുന്നത് അനന്ത് ശ്രീറാം ആണ്. വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഈ വർഷം മെയ് മാസത്തിൽ ആവും എത്തുക എന്നാണ് സൂചന. ആർ മതി കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മാർത്താണ്ട് കെ വെങ്കിടേഷ് ആണ്. സംവിധായകൻ പരശുറാം തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. നവീൻ, രവി ശങ്കർ, റാം, ഗോപി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.