ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ ഷങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2 . ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് കാജൽ അഗർവാളാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി കാജൽ അഗർവാൾ കളരിയഭ്യാസം പരിശീലിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റാഗ്രാമിലൂടെ കാജൽ അഗർവാൾ തന്നെയാണ് തന്റെ പരിശീലനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിയെ കുറിച്ച് വിശദമായ ഒരു കുറിപ്പും കാജൽ വീഡിയോക്ക് ഒപ്പം ചേർത്തിട്ടുണ്ട്. മാത്രമല്ല എല്ലാ മാർഷ്യൽ ആർട്സിന്റെയും ഉത്ഭവവും കളരിയിൽ നിന്നാണുണ്ടായതെന്ന സത്യവും കാജൽ അഗർവാൾ എടുത്ത് പറയുന്നുണ്ട്.
രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ, മനോബാല, ഗുൽഷൻ ഗ്രോവർ, അഖിലേന്ദ്ര മിശ്ര, കല്യാണി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രവി വർമ്മൻ, എഡിറ്റ് ചെയ്യുക ശ്രീകർ പ്രസാദ് എന്നിവരാണ്. റാം ചരൺ നായകനായ ഒരു ചിത്രം കൂടി സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഷങ്കർ എന്നത് കൊണ്ട്, വസന്തബാലൻ, ചിമ്പുദേവൻ, അറിവഴകൻ എന്നീ സംവിധായകർ കൂടി ഈ ചിത്രത്തിൽ ഷങ്കറിനെ സഹായിക്കാനായി എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 1996 ഇൽ കമൽ ഹാസൻ- ഷങ്കർ ടീമിൽ നിന്ന് വന്ന ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.