തമിഴിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധയനായ വ്യക്തിയാണ് കാർത്തി. പരുത്തിവീരൻ എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് പിന്നീട് കുറെയേറെ ചിത്രങ്ങളുടെ ഭാഗമാവാൻ സാധിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘തീരൻ അധികാരം ഒൻട്ര’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ വരെ ലഭിക്കുകയുണ്ടായി. 2018 കാർത്തിയുടെ ആദ്യ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘കടയ് കുട്ടി സിങ്കം’ എന്ന കാർത്തി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കിക്കാണുന്നത്. സയേഷയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. കാർത്തിയുടെ സഹോദരൻ കൂടിയായ സൂര്യയാണ് 2ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്, മികച്ച പ്രതികരണം നേടി മുന്നേറുന്ന ട്രെയ്‌ലർ യൂ ട്യൂബിൽ ട്രെൻഡിങ് പൊസിഷനിലുണ്ട്. പൂർണമായും ഗ്രാമീണ പഞ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കർഷകനായാണ് കാർത്തി ചിത്രത്തിൽ വേഷമിടുന്നത്. ട്രെയ്ലറിൽ സൂചിപ്പിക്കുന്നത് പോലെ ആക്ഷൻ, കോമഡി എന്നിയക്ക് തുല്യ പ്രാധാന്യം നൽകുന്ന ഒരു കുടുംബ ചിത്രം കൂടിയാവും ‘കടയ് കുട്ടി സിങ്കം’. ഡി ഇമ്മന്റെ പഞ്ചാത്തല സംഗീതം ട്രെയ്‌ലറിൽ മികച്ചു നിന്നു. കാർത്തി ആദ്യമായാണ് കര്ഷകനായി സിനിമയിൽ വേഷമിടുന്നത്, കാർത്തിയുടെ കരിയറിൽ ഇത് വരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് പാണ്ഡിരാജ് ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂര്യ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സത്യരാജ്, സൂരി, പ്രിയഭാവനി, ശങ്കർ, ആർത്ഥന ബിനു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേൽരാജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റൂബനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. 2ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഈ മാസം തന്നെ ചിത്രം പ്രദർശനത്തിനെത്തും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.