ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയാണ്. നിക്കി ഗൽറാണി, നായകൻ അരുൺ എന്നിവർ ബീച്ചിൽ നൃത്തം ചെയ്യുന്ന ഈ ഗാനം വളരെ കളർഫുൾ ആയാണ് ഒമർ ലുലു ഒരുക്കിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും പാടിയിരിക്കുന്നത് പ്രണവം ശശിയുമാണ്. ബാങ്കോക്കിൽ ആണ് ഈ ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഈ ഗാനത്തിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. ജനുവരി മാസത്തിലേക്കു ഈ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു.
ഇത് വരെ മൂന്നു വീഡിയോ സോങ് ആണ് ഈ ചിത്രത്തിൽ നിന്ന് റിലീസ് ചെയ്തത്. മൂന്നും വലിയ രീതിയിൽ ഹിറ്റായി മാറിയിട്ടും ഉണ്ട്. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ചിത്രമാണ് ഇത്. അരുൺ, നിക്കി ഗൽറാണി എന്നിവർക്ക് പുറമെ മുകേഷ്, ഉർവശി, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, നേഹ സക്സേന, ഷാലിന്‍ സോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. ഏതായാലും പുതിയ ഗാനം കൂടി ഹിറ്റായതോടെ ചിത്രത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.