ആരാധകരും സിനിമ പ്രേമികളും ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പാൻ’. സൂര്യയെ നായകനാക്കി കെ. വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സയേഷയാണ് ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെടുന്നത്. ആര്യ, ബൊമൻ ഹിരാനി, സമുദ്രക്കനി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്. പട്ടുകോട്ടയ് പ്രഭാകരാണ് കാപ്പാന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. കാപ്പാന്റെ ആദ്യ ടീസർ ഇന്നലെ വൈകീട്ട് 7 മണിക്കാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ ടീസർ തരംഗം സൃഷ്‌ട്ടിക്കുകയായിരുന്നു. ടീസറിൽ സൂചിപ്പിക്കുന്നത് പോലെ ഒരു ആക്ഷൻ ത്രില്ലർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ വേഷപകർച്ചയിൽ സൂര്യ ടീസറിൽ നിറഞ്ഞാടുകയായിരുന്നു. പ്രധാനമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്ന മോഹൻലാലിനും പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ടീസർ ഇറക്കിയിരിക്കുന്നത്.
സയേഷ- ആര്യ ദമ്പതികൾ വിവാഹത്തിന് ശേഷം ഒരുമിച്ചു ബിഗ് സ്ക്രീനിൽ പ്രണയ ജോഡികളായി പ്രത്യക്ഷപ്പെടുന്നതും ഒരു പക്ഷേ കാപ്പാനിലൂടെ തന്നെ ആയിരിക്കും. പ്രധാനമന്ത്രിയെ സംരക്ഷിക്കാനെത്തുന്ന എൻ.എസ്.ജി കമാൻഡോ ആയിട്ടാണ് സൂര്യ വേഷമിടുന്നത്. ടീസർ ഇതിനോടകം 32 ലക്ഷം കാഴ്ചക്കാർ കണ്ടു കഴിഞ്ഞു. 18 മണിക്കൂറുനുള്ളിൽ തന്നെ 2.9 ലക്ഷ്യം ലൈക്കുകളും കാപ്പാൻ ടീസർ സ്വന്തമാക്കി. സൗത്ത് ഇന്ത്യയിലെ തന്നെ എല്ലാ ആരാധകരും സിനിമ പ്രേമികളും കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 30ന് പ്രദർശനത്തിനെത്തും
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.