Kaanumbol Video Song Vikruthi Movie
മലയാളത്തിലെ പ്രശസ്ത താരങ്ങളായ സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ആദ്യമായി ഒരുമിച്ചു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വികൃതി എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. കാണുമ്പോൾ കാണുമ്പോൾ ചങ്കു പിടച്ചു എന്ന് തുടങ്ങുന്ന മനോഹരമായ ഒരു മെലഡിയാണ് ഇപ്പോൾ ഈ ചിത്രത്തിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. സന്തോഷ് വർമ്മ വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ബിജിപാൽ ആണ്. റംഷി അഹമ്മദ് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് മികച്ച പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. എം സി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടി ആണ് കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്തത്.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ എന്നിവർക്ക് ഒപ്പം സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം വളരെ രസകരമായ ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരിക്കും എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ആ സൂചനകളെ ശെരി വെക്കും വിധമാണ് ഇന്ന് റിലീസ് ചെയ്ത വീഡിയോ സോങ്ങും ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസും ഇതിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ആയ ആൽബിയും ആണ്. എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബർ നാലിന് ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.