ബോളിവുഡ് സൂപ്പർ നായികാ താരം കത്രീന കൈഫ് നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോൺ ഭൂത്. ഇതിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറുകയാണ്. ഒക്ടോബർ പതിനെട്ടിന് റിലീസ് ചെയ്ത കാലി തേരി ഗട്ട് എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്. സീ മ്യൂസിക് കമ്പനി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് കത്രീന കൈഫിന്റെ ഗ്ലാമറസ്- സ്റ്റൈലിഷ് നൃത്തമാണ്. ഡബിൾ റോളിലാണ് ഈ ഗാനത്തിൽ കത്രീന പ്രത്യക്ഷപ്പെടുന്നതെന്ന കൗതുകവുമുണ്ട്. കത്രീന കൈഫിനൊപ്പം ഈ ചിത്രത്തിലെ നായകന്മാരായ ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവരും ഈ ഗാന രംഗത്തിൽ നൃത്തം വെക്കുന്നുണ്ട്. റോമി, സാക്ഷി ഹോൾക്കർ എന്നിവർ ചേർന്നാലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് റോയ്, വരികൾ രചിച്ചത് കുമാർ എന്നിവരാണ്.
ഇതൊരു ഹൊറർ കോമഡി ചിത്രമാണെന്ന സൂചനയാണ് ഇതിന്റെ രസകരമായ ട്രൈലെർ തന്നത്. ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുർമീത് സിങ് ആണ്. ആത്മാക്കളെ കാണാനുള്ള കഴിവുള്ള രണ്ട് യുവാക്കളായി ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവർ അഭിനയിക്കുമ്പൾ, ഒരാത്മാവായി കത്രീന കൈഫ് എത്തുന്നു. ഷീബ ഛദ്ദ, മനു റിഷി, ശ്രീകാന്ത് വർമ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷറോഫാണ് വില്ലനായി എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളി ക്യാമെറാമാനായ കെ യു മോഹനനാണ്. എക്സൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അഖ്തർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്, റോയ്‌ക്ക് ഒപ്പം ചേർന്ന് തനിഷ്‌ക് ബാഗച്ചി, മിക്കി മക്‌ലീരി, റോച്ചക് കോഹ്ലി എന്നിവരാണ്. രവിശങ്കർ എ എൻ, ജെസ്‌വിന്ദർ സിങ് ബാത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ എഡിറ്റർമാർ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.